കൊല്ലം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഏഴ് പഞ്ചായത്തുകളിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി. ഈ ഭാഗങ്ങളിൽ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പാഴ്‌സൽ സർവീസ് മാത്രമായി രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. കഴിഞ്ഞ വാരം സി വിഭാഗത്തിൽ ഉൾപ്പെട്ട 11 തദ്ദേശപരിധികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ടി.പി.ആർ അടിസ്ഥാനത്തിലുള്ള വിഭാഗങ്ങൾ
1. എ വിഭാഗം (ടി.പി.ആർ 5 ൽ താഴെ)
ആര്യങ്കാവ്, അലയമൺ
2. ബി വിഭാഗം (ടി.പി.ആർ 5നും 10നുമിടയിൽ)
കൊല്ലം കോർപ്പറേഷൻ, നീണ്ടകര, ചാത്തന്നൂർ, പട്ടാഴി, വടക്കേക്കര, തൃക്കരുവ, തെക്കുംഭാഗം, തെന്മല, മൺറോത്തുരുത്ത്, മൈനാഗപ്പള്ളി, കടയ്ക്കൽ, കൊട്ടാരക്കര, തലവൂർ, ചിതറ, നെടുവത്തൂർ, കുന്നത്തൂർ, ഇട്ടിവ, പരവൂർ, പെരിനാട്, കുമ്മിൾ, തഴവ, പനയം, മേലില, വെസ്റ്റ് കല്ലട, പട്ടാഴി, ഓച്ചിറ, ശൂരനാട് നോർത്ത്, ആലപ്പാട്, പിറവന്തൂർ, ശാസ്താംകോട്ട, എഴുകോൺ, കുണ്ടറ, വെളിനല്ലൂർ, കരുനാഗപ്പള്ളി
3. സി വിഭാഗം (ടി.പി.ആർ 10 നും 15നുമിടയിൽ)
മൈലം, അഞ്ചൽ, പൂയപ്പള്ളി, ക്ലാപ്പന, പുനലൂർ, വെട്ടിക്കല, ഏരൂർ, ഇളമാട്, ചടയമംഗലം, പേരയം, കല്ലുവാതുക്കൽ, ശൂരനാട് സൗത്ത്, തൃക്കോവിൽവട്ടം, തേവലക്കര, കരവാളൂർ, പൂതക്കുളം, തൊടിയൂർ, ഇളമ്പള്ളൂർ, ചിറക്കര, കുളക്കട, പോരുവഴി, പവിത്രേശ്വരം, പന്മന, ഉമ്മന്നൂർ, മയ്യനാട്, കുലശേഖരപുരം, കരിപ്പ, ചവറ, കൊറ്റങ്കര, ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ
4. ഡി വിഭാഗം (ടി.പി.ആർ 15ന് മുകളിൽ )
ഈസ്റ്റ് കല്ലട, നെടുമ്പന, വിളക്കുടി, പത്തനാപുരം, നിലമേൽ, വെളിയം, ആദിച്ചനല്ലൂർ
നിയന്ത്രണങ്ങൾ
എ, ബി വിഭാഗങ്ങളിൽ അനുവദിക്കുന്നവ
01. മുഴുവൻ ജീവനക്കാരുമായി പൊതു കാര്യാലയങ്ങൾ
02. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ (രാവിലെ 7 - വൈകിട്ട് 8 )
03. പകുതി ജീവനക്കാരുമായി അക്ഷയകേന്ദ്രങ്ങൾ (രാവിലെ 7 - വൈകിട്ട് 7 )
04. മറ്റുകടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ (രാവിലെ 7 - വൈകിട്ട് 8)
05. മറ്റെല്ലാ സ്വകാര്യ സ്ഥാപനങ്ങളും (തിങ്കൾ, ബുധൻ, വെള്ളി)
06. ബിവറേജസ് ഔട്ട് ലെറ്റുകൾ
07. ബാറുകളിൽ നിന്ന് പാഴ്‌സൽ
08. ഔട്ട് ഡോർ കായിക വിനോദങ്ങൾ, പ്രഭാത സായാഹ്ന സവാരികൾ
09. ഹോട്ടലുകളും റെസ്റ്റോറന്റുകളും (ഹോം ഡെലിവറി രാത്രി 9.30 വരെ)
10. വീട്ടു ജോലിക്കാർക്ക് സഞ്ചാരാനുവാദം
11. ആരാധനാലയങ്ങളിൽ പരമാവധി 15 പേർ
12. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമെ 2 പേർ. കുടുംബാംഗങ്ങൾക്ക് നിയന്ത്രണമില്ല
13. ജിം, ഇൻഡോർ ഗെയിംസ് എന്നിവ ഒരേ സമയം പരമാവധി 20 പേർ
സി വിഭാഗത്തിൽ
01. പകുതി ജീവനക്കാരുമായി പൊതു കാര്യാലയങ്ങൾ
02. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ (രാവിലെ 7 - വൈകിട്ട് 8)
03. മറ്റുകടകൾ വെള്ളിയാഴ്ച മാത്രം (രാവിലെ 7 - വൈകിട്ട് 8 )
04. ടേക്ക് എവേ, ഹോം ഡെലിവറിയ്ക്കായി ഹോട്ടലുകൾ (രാവിലെ 7 - വൈകിട്ട് 8 , ഹോം ഡെലിവറി 9.30 വരെ)
ഡി വിഭാഗത്തിൽ
01. അവശ്യമേഖലയ്ക്ക് മാത്രം അനുമതി
02. ടെലികോം, ഇന്റർനെറ്റ് സേവന മേഖലയിലുള്ള സ്ഥാപനങ്ങൾ, അവശ്യ ഐ.ടി, ഐ.ടി അധിഷ്ഠിത മേഖലകൾ
03. രോഗികൾ, പരിചരിക്കുന്നവർ, അടിയന്തര വൈദ്യസഹായം തേടുന്നവർ, വാക്സിനേഷനായി പോകുന്നവർ എന്നിവർക്ക് സഞ്ചാരാനുമതി
04. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ (രാവിലെ 7 - വൈകിട്ട് 7)
05. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ (രാവിലെ 7 - വൈകിട്ട് 7 വരെ ഹോം ഡെലിവറി)
06. സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും ബസ് സ്റ്റേഷൻ, റയിൽവേ സ്റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിലേക്ക് യാത്രാ രേഖകളുടെ അടിസ്ഥാനത്തിൽ അനുമതി
07. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിവാഹം, ഗൃഹപ്രവേശം
08. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ മുൻകൂർ അറിയിച്ച് നിർമ്മാണ പ്രവൃത്തികൾ