പുത്തൂർ: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. 28 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇതിൽ നാലുപേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡ് നൽകുമെന്ന് സ്കൂൾ മാനേജർ ഓമനാശ്രീറാം അറിയിച്ചു.