കൊട്ടാരക്കര: ഓൾ കേരള ട്യൂട്ടോറിയൻ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കര മിനിസിവിൽ സ്റ്റേഷന് മുന്നിൽ പട്ടിണിസമരം നടത്തി. സ്കൂളുകളിലെ ഡിജിറ്റൽ ക്ലാസുകളുടെ സമയം ഏകീകരിക്കുക, ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുക, ഹോം ട്യൂഷൻ അനുവദിക്കുക, ആഴ്ചയിൽ ഒരുദിവസം സ്ഥാപനം തുറന്ന് കുട്ടികളുടെ പഠന നിലവാരം വിലയിരുത്താൻ അനുവദിക്കുക, ട്യൂട്ടോറിയൽ അദ്ധ്യാപകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ലാലു കുര്യാക്കോസ്,കൊട്ടാരക്കര താലൂക്ക് സെക്രട്ടറി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.