കൊല്ലം: സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ ജില്ലാ സഹകരണ ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കേരളാ ബാങ്കിന്റെ ജില്ലയിലെ ശാഖകൾക്ക് മുന്നിൽ ധർണ നടത്തി. പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കേരളാ ബാങ്ക് ജില്ലാ ഓഫീസിന് മുന്നിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ സംസ്ഥാന സമിതിയംഗം ആർ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി സതീഷ്, ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ, ജോ. സെക്രട്ടറി കെ. പ്രമീൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളായ കെ.ബി. കൃഷ്ണകുമാർ, അനിൽ കരുണൻ, ഷെർഷ, ബിനു പൊടിക്കുഞ്ഞ്, പി.എസ്. സാനു, സുനിത നാസർ, സുരുചി, ശിവകുമാർ, കെ.വി. സ്മിത തുടങ്ങിയവർ സംസാരിച്ചു.