കുളത്തൂപ്പുഴ: ഗ്രാമ പഞ്ചായത്തിൽ 2021-2022ലെ വാർഷിക പദ്ധതി പ്രകാരമുള്ള വിവിധ വ്യക്തി /കുടുംബ/ ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫാറങ്ങളുടെ വിതരണം ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമ സഭകൾ ചേരുവാൻ കഴിയാത്തതുകൊണ്ട് 20വാർഡുകളിലും അപേക്ഷ ഫാറങ്ങളുടെ വിതരണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി ഹെൽപ്പ് ലൈനുകൾ എല്ലാ വാർഡ് തലത്തിലും ആരംഭിച്ചിട്ടുണ്ടെന്നും ഒപ്പം അപേക്ഷ ഫാറങ്ങൾക്കായി വാർഡ് മെമ്പർമാരുമായും ബന്ധപ്പെടാവുന്നതാണെന്നും കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ അറിയിച്ചു.