rama
പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ അരമത്ത്മഠം പെട്രോൾ പമ്പിന് മുന്നിൽ നടന്ന ഒപ്പ് ശേഖരണം കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: പെട്രോളിയം ഉത്പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ചും വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി അരമത്ത്മഠം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരവും ഒപ്പുശേഖരണവും നടന്നു. കെ. പി .സി. സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. ബി.മോഹനൻ, ടി.ശശികുമാർ ,
ശരത് എസ്.പിള്ള, സബിതാഷാജി, സണ്ണി, വരമ്പേൽ സദാശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.