കൊല്ലം: പേഴുംതുരുത്ത് ഗുരുദേവ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഇന്ന് വൈകിട്ട് 5ന് സ്നേഹഗാഥ സ്നേഹ ദീപം തെളിക്കലും ബോധവത്കരണവും സംഘടിപ്പിക്കും. കവയത്രി ഷീബ എം. ജോൺ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. സുനീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം സോഫിയ പ്രകാശ്,​ മുൻ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശിധരൻ,​ മുൻ ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ എന്നിവർ സംസാരിക്കും.