കൊല്ലം: പുനുക്കന്നൂർ ദേശ സേവിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "സ്നേഹ ഗാഥ' സ്ത്രീ സുരക്ഷാ ബോധവത്കരണം ഓൺലൈനായി സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി. മുരളികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വനിതാ വേദി കൺവീനർ കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.ജി. ഒലീന വിഷയം അവതരിപ്പിച്ചു.