കൊല്ലം: തൊഴിൽ തേടിയും മറ്റും നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ കൊല്ലത്ത് ഷീ ലോഡ്ജ് ഒരുങ്ങുന്നു. ഹോട്ടൽ ഷാ ഇന്റർനാഷണലിന് പിന്നിലുള്ള കോർപ്പറേഷൻ വക സ്ഥലത്താണ് ലോഡ്ജ് നിർമ്മിക്കുക.
രണ്ട് നിലകളിലായി പത്ത് സിംഗിൾ മുറികളും എട്ട് ഡബിൾ മുറികളും 19 ഡോർമെറ്ററികളും ഉണ്ടാവും. കൂടാതെ കിച്ചനും ക്രമീകരിക്കും. ആർക്കിടെക്ട് ആശാ ദീപക് പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കരാറായാൽ എട്ടുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
ചെലവ്: 2.50 കോടി