കരുനാഗപ്പള്ളി: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം. നിസാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ, തയ്യിൽ തുളസി, കയർ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജശേഖരൻ, തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട്, കെ.എസ്.ഇ.ബി യൂണിയൻ നേതാവ് അമൃതലാൽ, എൻ. സുഭാഷ് ബോസ്, താഹ പുതുക്കാട്ട്, സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.