എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല സെക്രട്ടറി ആർ. മോഹൻദാസിന്റെ നിര്യാണത്തിൽ വായനശാലയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. പ്രസിഡന്റ്‌ ആർ. സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം രാജൻബോധി, കരീപ്ര പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എസ്‌.എസ്‌. സുവിധ, പഞ്ചായത്ത്‌ ലൈബ്രറി നേതൃസമിതി കൺവീനർ എസ്‌. അശോകൻ, ലൈബ്രേറിയന്മാരായ എസ്‌. വത്സല, എൽ. സരസ്വതി, വായനശാല ജോയിന്റ് സെക്രട്ടറി ആർ. ബാബു, ജി. രഞ്ജിത്കുമാർ, എസ്‌.എസ്‌.ശ്യാകുമാർ, ഇടയ്ക്കിടം ആനന്ദൻ, കിരൺബോധി തുടങ്ങിയവർ പങ്കെടുത്തു.