കരുനാഗപ്പള്ളി: രോഗിയായ യുവാവിന് ചികിത്സാ ധനസഹായം സമാഹരിക്കുന്നതിനായി കാമധേനു ഓൺലൈൻ ചലഞ്ച് സംഘടിപ്പിക്കാൻ കോൺഗ്രസ് കരുനാഗപ്പള്ളി നഗരസഭ 24-ാം ഡിവിഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് രാജേഷ് ഭവനിൽ രാജേഷിന്റെ ചികിത്സയ്‌ക്കായാണ് ധനസമാഹരണം.

രക്തത്തിൽ പ്ലാസ്മയുടെ അളവ് കുറഞ്ഞ് കാലിന് സ്വാധീനക്കുറവുണ്ടായതിനെ തുടർന്ന് രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്ന രാഷേജിന്റെ കുടുംബത്തെ സഹായിക്കാനാണ് ചലഞ്ച് നടത്തുന്നത്. പ്രാഥമികമായി സമാഹരിച്ച 25,​000 രൂപയും കുട്ടികൾക്കുള്ള സ്മാർട്ട് ഫോണുകളും ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ് കൈമാറി.

ഭാരവാഹികളായി സി.ആർ. മഹേഷ് എം.എൽ.എ,​ മുനമ്പത്ത് വഹാബ്, മുനമ്പത്ത് ഷിഹാബ്, വിജയൻ ആശാരിപ്പറമ്പിൽ (രക്ഷാധികാരികൾ), മുനമ്പത്ത് ഗഫൂർ (ചെയർമാൻ), എൻ. സുഭാഷ് ബോസ് (വൈസ് ചെയർമാൻ),​ എച്ച്. ഷാജഹാൻ,​ പി.വി. ബാബു, കുഞ്ഞുമോൻ കുളച്ചയിൽ, പ്രമോദ് ഓണിയാട്ട് (ജനറൽ കൺവീനർമാർ),​ റഹുമാൻ മുനനമ്പത്ത്, പ്രദീഷ് തുണ്ടിൽ, വാഹിദ് (കൺവീനർമാർ),​ ശ്യാംലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.