കൊട്ടാരക്കര: പുരോഗമന ഗ്രന്ഥശാല ആൻഡ് വായനശാല, കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഐ.വി.ദാസ് അനുസ്മരണം നടത്തി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ ഓൺലൈനിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.ഡി.സുരേഷ് അദ്ധ്യക്ഷനായി. ഡി..എസ്.സുനിൽ,, ഡോ.പി.എൻ. ഗംഗാധരൻനായർ, ബിനു
തങ്കപ്പൻ,വിജയകുമാർ, ബാലമുരളി എന്നിവർ സംസാരിച്ചു. സുരേഷ് പൈങ്ങാടൻ സ്വാഗതവും അരുൺ കുമാർ അന്നൂർ നന്ദിയും പറഞ്ഞു.