ശാസ്താംകോട്ട: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ. സോമപ്രസാദ്. എം. പി ടാബുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 11 കുട്ടികൾക്കാണ് ടാബ് വിതരണം ചെയ്തത്. ശാസ്താംകോട്ട എ.ഇ.ഒ പി.എസ്. സുജാകുമാരി അദ്ധ്യക്ഷത വഹച്ചു. പ്രോജക്ട് കൊ-ഓർഡിനേറ്റർ ദീപക് കുമാർ, ജി. ബാലചന്ദ്രൻ, ഭവ്യബാല, വേണുക്കുട്ടൻപിള്ള എന്നിവർ സംസാരിച്ചു.