കൊട്ടാരക്കര: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, എല്ലാ തൊഴിലാളികൾക്കും കൊവിഡ്ക്കാല സാമ്പത്തിക സഹായം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി കൊട്ടാരക്കര റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. കൊട്ടാരക്കര പുലമൺ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ നടന്ന ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റെജിമോൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഫിലിപ്പ് അദ്ധ്യക്ഷനായി. ചാലൂക്കോണം അനിൽകുമാർ, കലയപുരം ശിവൻപിള്ള , മൂഴിക്കോട് സുകുമാരൻ, കടയ്ക്കോട് അജയൻ, വിജയപ്രകാശ്, ഷാജി, പി.ബാബു, എം.അമീർ, ജോൺ മത്തായി എന്നിവർ സംസാരിച്ചു.