photo
യൂണിയൻ ബാങ്ക് ആലുംകടവ് ശാഖ ബി.ജെ.പി പ്രവർത്തകർ ഉപരോധിക്കുന്നു.

കരുനാഗപ്പള്ളി: യൂണിയൻ ബാങ്ക് ആലുംകടവ് ബ്രാഞ്ചിൽ നിന്ന് വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ ലോൺ നിഷേധിച്ചതിന് ബി .ജെ .പി കരുനാഗപ്പള്ളി ഏരിയ സമിതിയുടെ നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചു. ഏരിയ സമിതി അദ്ധ്യക്ഷൻ എസ്. സജീവന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ഉപരോധം ജില്ല സെക്രട്ടറി വെറ്റ മുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. . സോണൽ മാനേജരും പൊലീസ് ഉദ്യോഗസ്ഥരുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിൽ ഉപരോധം പിൻവലിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് ,നഗരസഭാ കൗൺസിലർമാരായ സതീഷ്‌ തേവാനത്ത്, ശാലിനി രാജീവ്, ചിറക്കൽ ശ്രീഹരി പാർട്ടി നേതാക്കളായ മുരളി, ജയ, സജീവൻ എന്നിവർ പ്രസംഗിച്ചു.