ഏരൂർ: ഇന്ധനവില വർദ്ധനവിനെതിരെ പ്രതിക്ഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ ധർണയും ഒപ്പുശേഖരണവും നടത്തി.ബ്ലോക്ക് പ്രസിഡന്റ് പി.ബി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ടി.കൊച്ചുമ്മച്ചൻ അദ്ധ്യക്ഷനായി.ശശി,നെട്ടയം സുജി,അനിക്കുട്ടൻ, മൻസൂർ, നജീബ്,മോഹനൻ തുടങ്ങിയവർ സംസാരിച്ചു.