കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി സമിതി നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ അതിജീവന പ്രതിഷേധ ധർണ നടത്തി. എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ അനുവദിക്കുക, കട വാടകയിൽ ഇളവ് അനുവദിക്കുക, വ്യാപാരികളുടെ വായ്പകൾക്ക് പലിശ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഏരിയ സെക്രട്ടറി സി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ട്രഷറർ സി.എൻ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.നിസാർ, ഹബീബ്, വിനോദ് എന്നിവർ സംസാരിച്ചു.