പുനലൂർ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് സഹകരണ ബാങ്ക് ജിവനക്കാർ ധർണ നടത്തി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിലിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പുനലൂർ പോസ്റ്രോഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണനും കെ.സി.ഇ.യുവിന്റെ (സി.ഐ.ടി.ടി.യു)നേതൃത്വത്തിൽ ഉറുകുന്ന് സഹകരണ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധം സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി അംഗം വി.എസ്.മണിയും ഉദ്ഘാടനം ചെയ്തു.പുനലൂരിൽ എംപ്ലോയിസ് കൗൺസിൽ മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അജിത പ്രദീപ്, മണ്ഡലം സെക്രട്ടറി വി.എസ്.പ്രവീൺകുമാർ,ജെ.ഡേവിഡ്, കെ.രാജൻ, അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഉറുകുന്നിൽ നടന്ന പരിപാടിയിൽ സുഗണൻ അദ്ധ്യക്ഷനായി. സി.പി.എം തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സുരേഷ്, എം.ഡി.ഷേർളി, കെ.ലാലു, പ്രീയലത തുടങ്ങിയവർ സംസാരിച്ചു.കെ.സി.ഇ.യുവിന്റെ നേതൃത്വത്തിൽ മാത്രയിൽ നടന്ന സമരം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.