aiyf-
എ.ഐ.വൈ.എഫ് കുന്നിക്കോട് യൂണിറ്റ് കൺവെൻഷനിൽ ബി.എഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജുവിനെ സി.പി.ഐ കുന്നിക്കോട് കമ്മിറ്റിയംഗം അജിമോഹൻ ആദരിക്കുന്നു

കുന്നിക്കോട് : എ.ഐ.വൈ.എഫ് കുന്നിക്കോട് യൂണിറ്റ് കൺവെൻഷൻ നടത്തി. എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് എം.മഹേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്സിലും ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിലും ഇടം നേടിയ ആൽബി എസ്. ജോണിനെയും ബി.എഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഞ്ജുവിനെയും സി.പി.ഐ കുന്നിക്കോട് കമ്മിറ്റിയംഗം അജിമോഹൻ ആദരിച്ചു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സി.പി.ഐ കുന്നിക്കോട് മണ്ഡലം കമ്മിറ്റിയംഗം അജിതാ സുരേഷ് നിർവഹിച്ചു. കൂടാതെ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണവും നടന്നു. എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം ജോയിന്റ് സെക്രട്ടറി വൈ.നാസർ, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി സുരേഷ് ബാബു, പ്രസിഡന്റ് ഈസ, എ.ഐ.എസ്.എഫ്. മണ്ഡലം സെക്രട്ടറി സുജിത്, പ്രസിഡന്റ് ഇർഷാദ്, മഹിളാസംഘം യൂണിറ്റ് സെക്രട്ടറി ജെസി തുടങ്ങിയവർ പങ്കെടുത്തു. എ.ഐ.വൈ.എഫ് കുന്നിക്കോട് യൂണിറ്റിന്റെ പ്രസിഡന്റായി ജ്യോതിമോൻ നോഹയെയും സെക്രട്ടറിയായി റെജിയെയും തിരഞ്ഞെടുത്തു.