prathisetham
വ്യാപാരികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൂയപ്പള്ളിയിൽ നടന്ന പ്രതിക്ഷേധ സമരം

ഓയൂർ: കോഴിക്കോട്ട് വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. പൂയപ്പള്ളിയിൽ നടന്ന പ്രതിഷേധ സമരം ജില്ല സെക്രട്ടറി നവാസ് പുത്തൻവീട് ഉദ്ഘാടനം ചെയ്തു. സാദിക് ഓയൂർ അദ്ധ്യക്ഷത വഹിച്ചു. എം.രാജൻ കുട്ടി, റോയി വർഗീസ്, പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി.