കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ തകർന്ന ഗ്രാമീണ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മിക്ക റോഡുകളും ഇട റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. തകർന്നടിഞ്ഞ റോ‌ഡുകൾ കുഴികളടച്ചും അറ്റകുറ്റ പണികൾ നടത്തിയും യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ നെടുവത്തൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി മംഗലം ബാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാജശേഖരൻ, കലാധരൻപിള്ള, രാമചന്ദ്രൻ, ബാബു, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.