കൊട്ടാരക്കര : അമ്പലംകുന്ന് വലിയവിള ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം നാളെ മുതൽ ആഗസ്റ്റ് 16 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. എല്ലാ ദിവസവും

ഉദയാസ്തമന രാമായണ പാരായണം, ഗണപതി ഹോമം, ഭഗവതിസേവ, മുഖച്ചാർത്ത്, വിശേഷാൽ ദീപാരാധന പൂജ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി എം.ജയപ്രകാശ് അറിയിച്ചു.