c

കൊല്ലം: പൊതുവിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കൊല്ലം താലൂക്ക് സ്റ്രാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. എം. മുകേഷ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻ മേയർ ഹണി ബെഞ്ചമിൻ ചുമട്ടുതൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കൊല്ലം തഹസിൽദാർ ശശിധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ (എൽ.ആർ)​ ശുഭൻ,​ ജി. ജയകുമാർ,​ അജിലാൽ,​ തോമസ് ബിജു,​ ഡെപ്യൂട്ടി തഹസിൽദാർ (ഹെഡ് ക്വാർട്ടേഴ്സ്) ​സി. ദേവരാജൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സേവ്യർ സ്വാഗതവും കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസർ ജി.എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു.