പത്തനാപുരം: പത്തനാപുരത്ത് വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പൊലീസും ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പത്തനാപുരത്ത് വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പരിശോധന നടത്തി. ജില്ലാ അതിർത്തിയായ കല്ലുംകടവിലും മഞ്ചള്ളൂരിലും ബാരിക്കേഡ് വച്ച് വാഹന യാത്രികരെ നിയന്ത്രിച്ചു. ആവിശ്യമില്ലാതെ യാത്ര ചെയ്തവർക്കും നിയമം ലംഘിച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ച സ്ഥാപന ഉടമകൾക്കും പിഴ ഈടാക്കി. ചിലർക്ക് താക്കീത് നൽകി. ടെസ്റ്റ് പോസിറ്റീവ് നിരക്കിൽ
ജില്ലയിൽ തന്നെ രണ്ടാമത് എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഏതാനും ദിവസത്തേക്ക് പഞ്ചായത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പൊലീസ് സി.ഐ .എൻ സുരേഷ് കുമാർ,​ പഞ്ചായത്ത് സൂപ്രണ്ട് ബിജു,​ വ്യാപാരി വ്യവസായി ഏകോപന സമതി ട്രഷറർ എം. മുഹമ്മദാലി തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.