പത്തനാപുരം : ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെ യോഗം ചേർന്നു. താലൂക്ക് പ്രസിഡന്റ് അബ്ദുറഹ്മാൻ പത്തനാപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സ്റ്റേറ്റ് ട്രഷറർ തൃദീപ് ഉദ്ഘാടനം ചെയ്തു. ഗവ. കോൺട്രാക്ടേഴ്സ് നേരിടുന്ന വിവിധ വിഷയങ്ങൾക്ക് മുഖ്യമന്ത്രി,പൊതുമരാമത്ത് വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് നിവേദനം നല്കാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ബൈജു , ജില്ലാ സെക്രട്ടറി ദിലീപ്, ജില്ലാ ട്രഷറർ ഹരി ,എസ്. ഷാജഹാൻ, ജോസഫ്, അഫ്സൽ, ഹുസൈൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ജോസ് കെ. ദാനിയേൽ സ്വാഗതവും സത്യപാലൻ ആദം കോട് നന്ദിയും പറഞ്ഞു.