തഴവ: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവ് കേരഫെഡ് ഫാക്ടറി പടിക്കൽ ധർണ നടത്തി. സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. രാജശേഖരൻ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, ലീലാകൃഷ്ണൻ, കെ.എം. നൗഷാദ്, കളീക്കൽ ശ്രീകുമാരി, നസീർ മേടയിൽ, ഗിരിജാകുമാരി, പെരുമാനൂർ രാധാകൃഷ്ണൻ, ദീപക് തുടങ്ങിയവർ സംസാരിച്ചു.