exam

ചാ​ത്ത​ന്നൂർ: ചാ​ത്ത​ന്നൂർ എം​.ഇ.​എ​സ്​ എൻ​ജി​നി​യ​റിം​ഗ്​ കോ​ളേ​ജിൽ പൂർവവി​ദ്യാർ​ത്ഥി സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച്​ കീം എൻ​ജി​നിയ​റിം​ഗ് എൻ​ട്രൻ​സ് മോ​ക്ക്​ എക്സാം നാളെ ഓൺ​ലൈ​നാ​യി ന​ട​ക്കും. കീം എക്സാം മാ​തൃ​ക​യി​ലും സ​മ​യ​ക്ര​മ​ത്തി​ലുമാണ്​ പ​രീ​ക്ഷ. രാ​വി​ലെ 10 മു​തൽ 12.30 വ​രെ പേ​പ്പർ 1- ​ ഫി​സി​ക്‌​സും കെ​മി​സ്​ട്രി​യും, ഉ​ച്ച​യ്​ക്ക് ​ശേ​ഷം 2.30 മു​തൽ 5 വ​രെ പേ​പ്പർ 2 -​ മാ​ത്ത​മാ​റ്റി​ക്‌​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും. മോ​ക്ക് എ​ക്‌​സാ​മി​ന്​ പേര് ര​ജി​സ്റ്റർ ചെ​യ്യു​ന്ന​തി​ന്​ കോ​ളേ​ജ് വെ​ബ്‌​സൈ​റ്റ് - www.mesitam.ac.in സ​ന്ദർ​ശി​ക്കുക.
ര​ജി​സ്‌​ട്രേ​ഷൻ സൗ​ജ​ന്യ​മാ​ണ്​. അ​വ​സാ​ന തീ​യ​തി ഇന്ന്. മോ​ക്ക്​ എ​ക്‌​സാം ചോ​ദ്യ​ങ്ങ​ളു​ടെ ഡി​സ്​ക​ഷൻ സെക്ഷൻ 19, 20 തീ​യ​തി​ക​ളിൽ ഉ​ണ്ടാ​യി​രി​ക്കും​. ഇന്റർ​നെ​റ്റ്​ ക​ണ​ക്ഷ​ൻ പ്ര​ശ്‌​ന​മു​ള്ള​വ​രും ക​മ്പ്യൂ​ട്ടർ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രും കോ​ളേ​ജു​മാ​യി ബ​ന്ധ​പ്പെ​ടണം. ഫോൺ: 8547623190, 9447676038.