കൊല്ലം: കേരളത്തിലെ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ തകർച്ചയിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിന് മുന്നിൽ ധർണ നടത്തി. ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി തൊഴിലാളി നേതാവ് കോതേത്ത് ഭാസുരൻ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ഡിവിഷൻ സെക്രട്ടറി ഡെയ്സൺ ആന്റണി, കുരീപ്പുഴ ഹാഷിം, പ്രദീപ് കുമാർ.സി.കെ, ബിജു തട്ടാമല തുടങ്ങിയവർ സംസാരിച്ചു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാർ സ്വാഗതം പറഞ്ഞു.