kunnicode-pump
ഇന്ധന, പാചകവാതക, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമരം വിളക്കുടിയിൽ ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : ഇന്ധന, പാചകവാതക, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും പ്രതിഷേധ സമരവും നടത്തി. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ സമരം വിളക്കുടി ഈസ്റ്റിലും വെസ്റ്റിലും ജെ.ഷാജഹാനും തലവൂരിൽ ജി.രാധാമോഹനനും മേലിലയിൽ ജി.രതികുമാറും പിടവൂരിൽ ബാബു മാത്യുവും ഉദ്ഘാടനം ചെയ്തു. സമര പരിപാടികൾക്ക് മണ്ഡലം പ്രസിഡന്റുമാരായ സലീം സൈനുദ്ദീൻ, മേലില അജിത്, കാര്യറ നാസർ, കാര്യറ സലീം, വേണുപിള്ള തലവൂർ, ഷൈജു അമ്പലനിരപ്പ് എന്നിവർ നേതൃത്വം നൽകി.