പരവൂർ: കോട്ടപ്പുറം ശ്രീഭൂതനാഥ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 17 മുതൽ ഓഗസ്റ്റ് 16വരെ നടത്തും. ഇതോടനുബന്ധിച്ച് 17ന് രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ഉണ്ണി അപ്പ നിവേദ്യം, രാമായണ പാരാ യണം എന്നിവയുണ്ടാകും. തന്ത്രി ജയകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകർമ്മികത്വത്തിൽ നടത്തുന്ന പരിപാടിയിൽ കൊവിഡ് നിയന്ത്രണം പാലിച്ച് ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് പ്രസിഡന്റ്‌ പരവൂർ മോഹൻദാസ് അറിയിച്ചു.