ഇരവിപുരം: ഡി.വൈ.എഫ്.ഐ ഇരവിപുരം മേഖലാ കമ്മിറ്റിയിലെ താന്നി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. 2 വർഷം മുമ്പ് സ്ട്രോക്ക് വന്ന് ഇടതുവശം തളർന്ന് ജീവിതമാർഗം വഴിമുട്ടിയ ജോസഫ്, 3 വർഷം മുമ്പ് ഇരവിപുരത്തുണ്ടായ ബൈക്കപകടത്തിൽ ഇടത്തേ കാലിന്റെ ചലനശേഷി പൂർണമായും നഷ്ടമായ റിജോ എന്നിവർക്കാണ് സാമ്പത്തിക സഹായം നൽകിയത്.
ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ പാഴ്‌വസ്തുക്കൾ ശേഖരിച്ച് വില്പന നടത്തിയും മീൻ കച്ചവടം നടത്തിയും സമാഹരിച്ച തുക കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി സെക്രെട്ടറി ടി.പി. അഭിമന്യു, ഇരവിപുരം മേഖലാ സെക്രട്ടറി അനന്ദ വിഷ്‌ണു എന്നിവർ ചേർന്ന് കൈമാറി. സി.പി.എം ഇരവിപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ഷാജി, മേഖലാ പ്രസിഡന്റ് ശരത് സാനു, ഡി.വൈ.എഫ്.ഐ താന്നി യൂണിറ്റ് സെക്രട്ടറി വിപിൻ വാൻലന്ദ്രി, പ്രസിഡന്റ് സനീഷ്, ലോക്കൽ കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്‌ണൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ സച്ചിൻ, റോബിൻ ബിബിൻ, വിപിൻ, ഹരി, വിഷ്ണു, ബ്രാഞ്ച് സെക്രട്ടറി ആന്റണി എന്നിവർ പങ്കെടുത്തു.