പരവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പരവൂരിലെ വിവിധ സ്കൂളുകളിൽ നൂറുമേനി വിജയം. കോട്ടപ്പുറം ഹൈസ്കൂളിൽനിന്ന് പരീക്ഷയെഴുതിയ 62 വിദ്യാർത്ഥികളും വിജയിച്ചു. അഞ്ചു പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
തെക്കുംഭാഗം ഗവ. എച്ച്.എസ്.എസും നൂറുശതമാനം വിജയം നേടി. 69 പേരാണ് പരീക്ഷയെഴുതിയത്. 17 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 9 പേർ 9 വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കി.
പൂതക്കുളം ചെമ്പകശേരി എച്ച്.എസ്.എസിൽ നിന്ന് പരീക്ഷയെഴുതിയ 115 വിദ്യാർത്ഥികളും വിജയിച്ചു. 26 പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
നെടുേങ്ങോലം ഗവ. എച്ച്.എസ്.എസിൽ നിന്ന് പരീക്ഷയെഴുതിയ 58 വിദ്യാർത്ഥികളും വിജയിച്ചു. 15 പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 6 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിലും 5 വിദ്യാർത്ഥികൾക്ക് 8 വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.