കുണ്ടറ: പി.സി. വിഷ്ണുനാഥ് എം.എൽ.എയ്ക്ക് കുണ്ടറ മണ്ഡലത്തിൽ ഓഫീസ് തുറന്നു. പെരുമ്പുഴ ഡാൽമിയയ്ക്ക് സമീപത്തായിട്ടാണ് മതിയായ സൗകര്യങ്ങളോടെ ഓഫീസ് തുടങ്ങിയത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പി.സി. വിഷ്ണുനാഥ്, യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, കെ. ബാബുരാജൻ, നസീമുദ്ദീൻ ലബ്ബ, ടി.സി. വിജയൻ, ജെ. മധു, കായിക്കര നവാബ്, പാണ്ഡപുരം രഘു, ഷെരീഫ് ചന്ദനത്തോപ്പ്, അബ്ദുൾ ഗഫൂർ ലബ്ബ, കല്ലട ഫ്രാൻസിസ്, അരുൺ അലക്‌സ്, അനീഷ് പടപ്പക്കര, കുണ്ടറ സുബ്രഹ്മണ്യൻ, മഹേശ്വരൻ പിള്ള, ജ്യോതിർ നിവാസ്, പെരിനാട് മുരളി, ആസാദ് എന്നിവർ പങ്കെടുത്തു.