കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റേഫീസിന് മുന്നിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. ബ്ലൂ എക്കോണമി നയരേഖ പിൻവലിക്കുക, പുനഗേഹം പദ്ധതി 15 ലക്ഷം രൂപയായി ഉയർത്തുക, കായൽ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കുക, മത്സ്യത്തൊഴിലാളി റിട്ടയർമെന്റ് സ്കീം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സ്നേഹാനന്ദനാഥ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രബാബു, കടത്തൂർ മൻസൂർ, ജഗത്‌ജീവൻ ലാലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം, ഡി. പ്രസാദ്, ലാൽജി, ഡി. ബിജു, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.