ഓച്ചിറ: ദുബായ് ജയിലിൽ കഴിയുന്ന മലയാളി വ്യവസായി ഓച്ചിറ ചങ്ങൻകുളങ്ങര ചെറുപാറയിൽ പോംസി രാജേന്ദ്രപ്രസാദിന്റെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ മുഖ്യമന്ത്രി, വിദേശകാര്യമന്ത്രി, പ്രധാനമന്ത്രി എന്നിവർക്ക് ഇ - മെയിൽ അയച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2014 ഡിസംബർ മുതൽ പോംസി രാജേന്ദ്രപ്രസാദ് ദുബായിലെ ജയിലിലാണ്. തർക്കങ്ങൾക്കും കടബാദ്ധ്യതകൾക്കും പരിഹാരമായാൽ അദ്ദേഹത്തെ ജയിൽമോചിതനാക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ രണ്ടുമക്കൾ ദുബായിൽ ഇതിനായുള്ള പരിശ്രമത്തിലാണ്.