ശസ്താംകോട്ട്: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പുശേഖരണം ബ്ളോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. പള്ളിശേരിക്കൽ പള്ളിമുക്കിൽ നടന്ന പ്രതിഷേധ പരിപാടി ഡി.സി.സി സെകട്ടറി ബി. തൃദീപ് കുമാർ, തെറ്റിക്കുഴിയിൽ വൈ. ഷാജഹാൻ, ആഞ്ഞിലിമൂട് ജംഗ്ഷനിൽ ഡി.സി.സി സെെക്രട്ടറി കാഞ്ഞിരയിള അജയകുമാർ, കോട്ടുവിള ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. സോമൻപിള്ള എന്നിവരും ഉദ്ഘാടനം ചെയ്തു.