photo
കുണ്ടറ വലിയവിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച സെന്റ് ജോസഫ് കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറ്റം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് നിർവഹിക്കുന്നു

കുണ്ടറ: കിഴക്കേകല്ലട നിലമേൽ വാർഡിലെ ശിവൻകുട്ടി - സുമ ദമ്പതികൾക്കായി കുണ്ടറ വലിയവിള ഫൗണ്ടേഷനും സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് നിർമ്മിച്ച കാരുണ്യ ഭവനത്തിന്റെ താക്കോൽ വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് കൈമാറി. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറിയും സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജരുമായ സ്മിതാ രാജൻ, ഷിബു വടക്കേടത്ത്, സജിലാൽ, വേലായുധൻ, ചന്ദ്രൻ കല്ലട, കല്ലട രമേശ്, പാട്ടത്തിൽ സുനിൽ എന്നിവർ സംസാരിച്ചു. 12 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചുനൽകിയത്.