കൊട്ടാരക്കര : ജീവിതശൈലീ രോഗങ്ങൾക്കെതിരെ പൊരുതാനും മനസിനും ശരീരത്തിനും ഉണർവും സന്തോഷവും നൽകാനും തൃക്കണ്ണമംഗലിൽ രൂപീകരിച്ച നാട്ടൊരുമ കൂട്ടായ്മ നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു.നാട്ടൊരുമയുടെ സംഘാടകൻ ജോണി ചെക്കാല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അനിതാ ഗോപകുമാർ, വാർഡ് കൗൺസിലർ തോമസ് പി മാത്യു, സണ്ണി വക്കീലഴികത്ത്, അഡ്വ.ഉണ്ണികൃഷ്ണമേനോൻ, ഡോ.സന്തോഷ് തര്യൻ, സജി ചേരൂർ തെന്നൂർ മോഹനൻ, മുരളി ,പി.വൈ.രാജു, എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. വിവിധ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, ക്ളബ്,യുവജന സംഘടനകളിലെ അംഗങ്ങൾ എന്നിവരാണ് കൂട്ടായ്മയിൽ പങ്കുചേരുന്നത്.