prasenan-50

പരവൂർ: ഒഴുകുപാറ പുന്നമുക്ക് കല്ലുവിള വീട്ടിൽ പ്രസന്നൻ (50, മത്സ്യ വ്യാപാരി) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പത്ത് വർഷമായി ഭാര്യയും മക്കളുമായി പിണങ്ങി പുന്നമുക്കിൽ വിധവയായ മറ്റൊരു സ്ത്രീയുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രിയിൽ ഈ സ്ത്രീയുടെ വീട്ടിലാണ് തൂങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കല്ലുവിള വീട്ടിൽ സംസ്കാരം നടത്തി. ഭാര്യ: പ്രിയ. മക്കൾ: ആഷ്ന, അഖിൽ.