ചാത്തന്നൂർ : സ്ത്രീകൾക്കെതിരായ അതിക്രമം പ്രതിരോധിക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത സ്നേഹഗാഥ സുരക്ഷാ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചാത്തന്നൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്നേഹദീപം തെളിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃത്വ സമിതി കൺവീനർ എ. അനിൽകുമാർ നേതൃത്വം നൽകി, ലൈബ്രറി കമ്മിറ്റിയംഗം സി.ബി. ഷീബ ക്ലാസ് നയിച്ചു. കമ്മിറ്റി അംഗങ്ങളായ കെ.എസ്. കലാധരൻ, കെ. രവീന്ദ്രൻ, അനൂപ്, സുബിൻ, അമൽ എന്നിവർ പങ്കെടുത്തു.