friends-
സ്ത്രീ സമത്വത്തിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രാക്കുളം ഫ്രണ്ട്സ് ഗ്രന്ഥശാലയിൽ 'സ്നേഹഗാഥ' തെളിച്ചപ്പോൾ

കൊല്ലം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രാക്കുളം ഫ്രണ്ട്സ് ഗ്രന്ഥശാലയിൽ സ്നേഹഗാഥ- ബോധവത്കരണവും ദീപം തെളിക്കലും നടന്നു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി സിജു അരവിന്ദ്, വനിതാവേദി പ്രസിഡന്റ് ബീന അനന്തൻ, സെക്രട്ടറി രേണുക രാജേന്ദ്രൻ, സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.