manilal-
പേഴുംതുരുത്ത് ഗുരുദേവ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്നേഹ ദീപം തെളിക്കലും ബോധവത്കരണവും കവയിത്രി ഷീബ എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു

പേഴുംതുരുത്ത് : പേഴുംതുരുത്ത് ഗുരുദേവ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ സ്നേഹ ഗാഥയുടെ ഭാഗമായി സ്നേഹ ദീപം തെളിക്കലും ബോധവത്കരണവും നടത്തി. കവയിത്രി ഷീബ എം. ജോൺ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ എസ്. സുനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൽ. അനീഷ് സ്വാഗതം പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം ജൂലിയറ്റ് നെൽസൺ, മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത്‌ അംഗം സോഫിയ പ്രകാശ്, മഹിളാ അസോസിയേഷൻ മൺറോത്തുരുത്ത് വില്ലേജ് സെക്രട്ടറി രേഖ സുനിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല രക്ഷാധികാരി സി. പ്രമോദ് നന്ദി പറഞ്ഞു.