ചാത്തന്നൂർ : പ്രതിസന്ധിഘട്ടത്തിലും കുട്ടികളെ പഠനമികവിലേക്ക് നയിക്കുന്നതിന് വാതിൽപ്പുറപ്പഠനവുമായി ചാത്തന്നൂർ കോയിപ്പാട് ഗവ.എൽ.പി.എസിലെ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി. ചാത്തന്നൂർ കൃഷിഭവന്റെ സഹായത്തോടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും വിത്തുകൾ നൽകി കൊണ്ടാണ് ‘സീഡ് ടാക്ക്’ എന്ന പരിപാടിക്ക് തുടക്കമായത്.
സ്കൂളിന്റെ ഈ വർഷത്തെ കർമപദ്ധതിയായ ‘ഐ ആം സ്മാർട്ടിന്റെ' ഭാഗമായാണ് സീഡ് ടാക്ക് ആരംഭിച്ചത്. വാർഡ് മെമ്പർ ഷൈനി ജോയ്, അദ്ധ്യാപകരായ പ്രേമലത, എസ്. സൈജ. നിധികഷ്ണ, ലേജു, കൃഷി ഒഫീസർ പ്രമോദ്, പി.ടി.എ പ്രസിഡന്റ് മായാകുമാരി എന്നിവർ നേതൃത്വം നൽകി.