കൊല്ലം: എം. ശിവദാസിന്റെ എട്ടാം ചരമവാർഷികം കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിലെ എസ്.ആർ.എം.യു ഹാളിൽ നടന്നു. അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം
മധു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ പോർട്ടർമാർക്കുള്ള ധനസഹായം ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എസ്. അജിത്കുമാർ വിതരണം ചെയ്തു. മുൻ കൗൺസിലർ എൻ. മോഹനൻ, എസ്.ആർ.എം.യു സെക്രട്ടറി എബ്രഹാം, സമിതി ഭാരവാഹികളായ കെ. ചന്ദ്രബോസ്, തഴുത്തല ദാസ്, കിളികൊല്ലൂർ തുളസി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ലൈക്ക് പി ജോർജ് സ്വാഗതവും ആർ. സുമിത്ര നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും പച്ചക്കറി കിറ്റും മാസ്കും നൽകി.