പോരുവഴി: ലിംഗ അസമത്വത്തിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം പോരുവഴി പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ സ്നേഹഗാഥ സംഘടിപ്പിച്ചു. ഇടയ്ക്കാട് കൈരളി ഗ്രന്ഥശാലയിൽ നടന്ന പരിപാടി പി.എസ്.സി മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ എം. സുൽഫിഖാൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ, വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീതാ സുനിൽ, മഞ്ജു ടി. പോൾ, എം. ചന്ദ്രശേഖരപിള്ള, നീലാംബരൻ, ബേബി കുമാർ തുടങ്ങിയവർ സംസാരിച്ചു.