തൊടിയൂർ: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്ക്കൂളിന്റെയും സഹകരണത്തോടെ കല്ലേലിഭാഗം ഗുരുമന്ദിരം ജംഗ്ഷനിൽ പുസ്തകക്കൂട് സ്ഥാപിക്കുന്നു. കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയിലെ അക്ഷരക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിലാണ് പുസ്തകക്കൂട് സ്ഥാപിക്കുന്നത്. ഇന്ന് വൈകിട്ട് 4ന് തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഗ്രന്ഥശാലാ പ്രസിഡന്റ് ടി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ പുസ്തകക്കൂട്ടിലേക്കുള്ള ആദ്യ പുസ്തകം കൈമാറും. ജെ.എഫ്.കെ.എം.വി.എച്ച്.എസ്.എസ് മാനേജർ മായാ ശ്രീകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, ജഗദമ്മ സുഗതൻ, മാദ്ധ്യമ പ്രവർത്തകൻ ജയചന്ദ്രൻ തൊടിയൂർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി. വിജയൻപിള്ള, പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽ ആർ. പാലവിള, ശ്രീനാരായണ ധർമ്മസംഘം സെക്രട്ടറി ജി. സുധീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.