kottiyam-photo
ചാത്തന്നൂർ ശ്രീ നാരായണാ കോളേജ് കാമ്പസിൽ നടപ്പാക്കുന്ന കരനെൽകൃഷിയുടെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

കൊട്ടിയം: ചാത്തന്നൂർ ശ്രീ നാരായണാ കോളേജ് കാമ്പസിൽ കരനെൽകൃഷിക്ക് തുടക്കം കുറിച്ചു. കോളേജും കൃഷിഭവനും ചിറക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത, ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ചിറക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ വിനിത ദീപു, കൃഷി ഓഫീസർ അഞ്ജു വിജയൻ, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.വി. നിഷ, കെ. രശ്മി, നേച്ചർ ക്ളബ് കൺവീനർ ഡോ. നിഷ സോമരാജൻ, ഭൂമിത്രസേന ക്ളബ് കൺവീനർ എസ്. ബിനോയ് , ഡോ. എം.ജി. ബിജു എന്നിവർ പങ്കെടുത്തു.