കരീപ്ര: മുളവൂർക്കോണം തട്ടയ്ക്കാട്ട് പുത്തൻ വീട്ടിൽ കെ. യോഹന്നാൻ (89, റിട്ട. അദ്ധ്യാപകൻ, നെടുമൺകാവ് ഇളവൂർ എൽ.പി.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരീപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആർ. കുഞ്ഞമ്മ. മക്കൾ: സാമുവൽ ജോൺ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, മേലാറ്റൂർ, മലപ്പുറം), ഡോ. ജേക്കബ് ജോൺ (സംസ്ഥാന പ്രോഗ്രാം കോ ഓർഡിനേറ്റർ, ഹയർ സെക്കൻഡറി വിഭാഗം, എൻ.എസ്.എസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: അന്നമ്മ സക്കറിയ (മാനേജർ, എസ്.ബി.ഐ, കോട്ടയം), സൂസൻ.പി. തോമസ് (എച്ച്.എം, മാർത്തോമ്മ ഹൈ സ്‌കൂൾ, കുണ്ടറ).