കിഴക്കേ കല്ലട: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെ.പി.പി യൂണിയൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്നേഹഗാഥയും സ്നേഹദീപം തെളിക്കലും നടത്തി. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ശ്രുതി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ബിനുരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു പ്രണവം, അമൃത, ആര്യ, മഞ്ജു, ടി. രാജേന്ദ്രൻ, പ്രകാശ് പള്ളിയാടി, ആർ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.